കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ വിതരണം ചെയ്യുന്നതിന് ഇടെണ്ടറുകള്‍ ക്ഷണിക്കുന്നു

November 17, 2026

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച ഗാര്‍ഹിക മാലിന്യ സംസ്കരണ ഉപാധി വിതരണം പദ്ധതി നമ്പര്‍ 378 പ്രകാരം 190 കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ വിതരണം ചെയ്യുന്നതിന് ശുചിത്വമിഷന്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ഇ-ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ഇ-ദര്‍ഘാസുകള്‍ www.etender.kerala.gov.in എന്ന സൈറ്റ് മുഖേന ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ആയതിന്റെ ഹാര്‍ഡ് കോപ്പി പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്ര വെച്ച കവറുകളില്‍ നിശ്ചിത തിയ്യതിയ്ക്കകം ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കേന്ദ്ര – കേരള സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും ജി.എസ്.ടി നിരക്കുകളും ഈ ദര്‍ഘാസിനും ബാധകമായിരിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് വി ഇ ഒ യുടെ കാര്യാലയത്തില്‍ നിന്നും www.tender.lsgkerala.gov.in, www.etender.kerala.gov.in എന്നീ സൈറ്റുകളില്‍ നിന്നും അറിയാവുന്നതാണ്. ശുചിത്വമിഷന് അംഗീകാരമുള്ള മാനദണ്ഡങ്ങള്‍ അന്തിമമായിരിക്കും. ശുചിത്വമിഷന്‍ അനുമതി ലഭിച്ചിട്ടുള്ള സ്പെസിഫിക്കേഷന്‍ പ്രകാരമുള്ള പ്രോഡക്റ്റ് ഒരു യൂണിറ്റിന് എല്ലാവിധ ടാക്ല് ഉള്‍പ്പെടെയുള്ള തുകയാണ് ക്വാട്ട് ചെയ്യേണ്ടത്.

  • ടെണ്ടര്‍ നോട്ടീസ്