പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

സുന്ദരി മോഹന്‍ദാസ്

പ്രസിഡൻ്റ്

പോള്‍സണ്‍ തെക്കുംപീടിക

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജിഷ ഡേവീസ്

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സന്ദീപ് കണിയത്ത്

ചെയര്‍പേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സംഗീത ദിവാകരന്‍

ചെയര്‍പേഴ്സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

പ്രതീഷ് വി വി

സെക്രട്ടറി, തൃക്കൂര്‍ ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : മുകുന്ദപുരം താലൂക്ക്, തൃശ്ശൂര്‍ ജില്ല, കേരളം

വാര്‍ഡുകളുടെ എ​ണ്ണം : 19

വില്ലേജുകള്‍ : കല്ലൂര്‍, തൃക്കൂര്‍

നിയമസഭാ മണ്ഡലം : പുതുക്കാട്

ലോകസഭാ മണ്ഡലം : തൃശ്ശൂര്‍

ആകെ ജനസംഖ്യ : 23707

വിസ്തീര്‍ണ്ണം : 25.38ച.കി.മീ.

K-SMART App

K-SMART - Mobile App

Download Now

decorative icons

തൃക്കൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൃശ്ശൂർ നഗരത്തിൽ നിന്നും 10 കി.മീ തെക്കുകിഴക്കായി, മുകുന്ദപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് തൃക്കൂർ ഗ്രാമപഞ്ചായത്ത്. തൃക്കൂർ, കല്ലൂർ എന്നീ വില്ലേജുകളിലായി 25.38 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്ത് 1977-ൽ വിഭജിച്ചാണ് നെന്മണിക്കര പഞ്ചായത്ത് രൂപീകരിച്ചത്. തൃക്കൂർ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും, മണലിയാറിന്റെ തീരത്ത് 150 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ തൃക്കൂർ ശ്രീമഹാദേവ ഗുഹാക്ഷേത്രമാണ് ഈ പ്രദേശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.

കൂടുതൽ വായിക്കുക