തൃക്കൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൃശൂര്‍‍ ‍ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊടകരബ്ളോക്കിലാണ് തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃക്കൂര്‍,കല്ലൂര്‍ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തൃക്കൂര്‍ പഞ്ചായത്തിന് 25.38 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 19 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പുത്തൂര്‍ പഞ്ചായത്തും തെക്കുഭാഗത്ത് അളഗപ്പനഗര്‍ പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് അളഗപ്പനഗര്‍നെന്മണിക്കര പഞ്ചായത്തുകളും കിഴക്കുഭാഗത്ത് വരന്തരപ്പിള്ളിപുത്തൂര്‍ പഞ്ചായത്തുകളുമാണ്. 1977 ആഗസ്റ്റ് 12-ന് സര്‍ക്കാര്‍ ഉത്തരവു പ്രകാരം തൃക്കൂര്‍ പഞ്ചായത്ത് വിഭജിക്കപ്പെടുകയും നെന്മണിക്കര പഞ്ചായത്ത് രൂപികരിക്കുകയും ചെയ്തു. ഒരു വശത്ത് തൃക്കുര്‍ പുഴയും മറുവശത്ത് പ്രകൃതിരമണീയമായ പച്ചപ്പിടിച്ച മലമടക്കുകളും അവയില്‍ കണ്ണഞ്ചിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളുമുള്ള അതിമനോഹരമായ ഭൂപ്രദേശമാണ് തൃക്കൂര്‍ പഞ്ചായത്ത്.തൃക്കൂരെന്ന പേരുണ്ടായതിനെ ചൊല്ലി പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. കൃഷ്ണപിഷാരടി എന്നാരു പണ്ഡിതന്റെ കവിതകള്‍ അടങ്ങിയ കൈയ്യെഴുത്തുപ്രതികളില്‍ തൃക്കൂരിനെ ദൃശ്പുരം എന്നു വിളിച്ചിരിക്കുന്നതായി കാണുന്നു. കല്ലൂര്‍തലോര്‍പൂത്തൂര്‍ എന്നിങ്ങനെ മുന്ന് ദിക്കുകള്‍ക്കഭിമുഖമായി (തൃ + ദിക്ക് + ഊര്) നില്‍ക്കുന്നതുകൊണ്ടാണ് ഈ പേര് വന്നതെന്നാണ് മറ്റൊരഭിപ്രായം കേള്‍ക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ലതൃക്കൂരപ്പനായ ശിവ(തൃക്കണ്ണന്‍)ന്റെ നാടായതുകൊണ്ടാണ് ഈ പേര് വന്നതെന്ന് മറ്റൊരു കൂട്ടര്‍. അഭിപ്രായങ്ങളെന്തായാലും പുരാവസ്തുഗവേഷകര്‍ അവരുടെ രേഖകളില്‍ വളരെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്ന ഗുഹാക്ഷേത്രങ്ങളിലൊന്നാണ് തൃക്കൂര്‍ ശ്രീമഹാദേവ ക്ഷേത്രം. തൃക്കൂര്‍ പഞ്ചായത്തിലുള്ള രണ്ടു വില്ലേജുകളിലൊന്നായ കല്ലൂരിന് ആ പേരു ലഭിച്ചത് അതിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടാണെന്നു കാണാം. കല്ല് കൂടുതലുള്ള സ്ഥലം(കല്ല്+ഊര്) എന്ന നിലയ്ക്കാണ് ഈ പേരുണ്ടായതെന്ന് പഴമക്കാരും ശരി വയ്ക്കുന്നു. നാനാജാതിമതസ്ഥര്‍ അധിവസിക്കുന്ന പ്രശാന്തമായ ഈ ഗ്രാമംതൃശൂര്‍ നഗരത്തില്‍നിന്നും 10 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. തൃക്കൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടെ ഒഴുകുന്ന മണലിയാറിന്റെ തീരത്ത് ഏകദേശം 150 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹര ഗുഹാക്ഷേത്രമായ തൃക്കൂര്‍ ശ്രീമഹാദേവക്ഷേത്രം കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ്.

 

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

കൊച്ചിനാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന തൃക്കൂരില്‍ രാജാവിന്റെ മന്ത്രിയായിരുന്ന പാലിയത്തച്ഛന്‍ നേരിട്ട് ഭരണം നടത്തിയിരുന്നു. പെരുവനം ഗ്രാമത്തില്‍പ്പെടുന്ന തൃക്കൂര്‍ചിറ്റൂര്‍ മനയുടേയും ഗ്രാങ്ങാട്ട് മനയുടേയും നേരിട്ടുള്ള ഭരണത്തില്‍ ഇരുന്നിട്ടുള്ളതായും പറയപ്പെടുന്നു. പഞ്ചായത്തുരുപീകരണത്തിനു മുന്‍പ് രാമന്‍-കോമി എന്ന സ്ഥാനപ്പേരോടുകൂടി പാലിയത്തച്ചന്മാര്‍ ഭരണം നടത്തിവന്നിരുന്നു. അവരുടെ ആസ്ഥാനം ചേന്ദമംഗലമായിരുന്നു. പിന്നീട് തൃക്കൂര്‍ പ്രദേശത്തിന്റെ ഭരണനിര്‍വ്വഹണം മുള്ളൂര്‍ക്കരയ്ക്കു ലഭിച്ചു. തൃക്കൂരിന്റെ വടക്കുഭാഗത്ത് കുറുവീട്ടില്‍ക്കാരും തെക്കുഭാഗത്ത് അയ്യനാട്ട്മംഗലത്ത്കുന്നപ്പിള്ളിചക്കേടത്ത് തുടങ്ങിയ വീട്ടുകാരും പ്രാദേശികഭരണചുമതല നിര്‍വ്വഹിക്കുന്നതിന് പാലിയം ചുമതലപ്പെടുത്തിയതായി പറയപ്പെടുന്നു. തൃക്കൂരെന്ന പേരുണ്ടായതിനെ ചൊല്ലി പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. കൃഷ്ണപിഷാരടി എന്നൊരു പണ്ഡിതന്റെ കവിതകള്‍ അടങ്ങിയ കൈയ്യെഴുത്തുപ്രതികളില്‍ തൃക്കൂരിനെ ദൃശ്പുരം എന്നു വിളിച്ചിരിക്കുന്നതായി കാണുന്നു. കല്ലൂര്‍തലോര്‍പൂത്തൂര്‍ എന്നിങ്ങനെ മുന്ന് ദിക്കുകള്‍ക്കഭിമുഖമായി (തൃ + ദിക്ക് + ഊര്) നില്‍ക്കുന്നതുകൊണ്ടാണ് ഈ പേര് വന്നതെന്നാണ് മറ്റൊരഭിപ്രായം കേള്‍ക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ലതൃക്കൂരപ്പനായ ശിവ(തൃക്കണ്ണന്‍)ന്റെ നാടായതുകൊണ്ടാണ് ഈ പേര് വന്നതെന്ന് മറ്റൊരു കൂട്ടര്‍. അഭിപ്രായങ്ങളെന്തായാലും പുരാവസ്തുഗവേഷകര്‍ അവരുടെ രേഖകളില്‍ വളരെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്ന ഗുഹാക്ഷേത്രങ്ങളിലൊന്നാണ് തൃക്കൂര്‍ ശ്രീമഹാദേവ ക്ഷേത്രം. തൃക്കൂര്‍ പഞ്ചായത്തിലുള്ള രണ്ടു വില്ലേജുകളിലൊന്നായ കല്ലൂരിന് ആ പേരു ലഭിച്ചത് അതിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടാണെന്നു കാണാം. കല്ല് കൂടുതലുള്ള സ്ഥലം(കല്ല്+ഊര്) എന്ന നിലയ്ക്കാണ് ഈ പേരുണ്ടായതെന്ന് പഴമക്കാരും ശരി വയ്ക്കുന്നു. ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചിരുന്ന ജന്മിമാര്‍ പുതുമന ഇല്ലമായിരുന്നു.കാര്‍ഷികവിളംബരം വരുന്നതുവരേയും ഈ ജന്മിത്തറവാടും അവരുടെ കീഴില്‍ ധാരാളം കുടിയാന്മാരുമായിട്ടുള്ള ഒരു കാര്‍ഷികസാഹചര്യവുമായിരുന്നു ഇവിടെ നിലനിന്നിരുന്നത്.ജോലികളും ഭക്ഷണം കൊടുക്കുന്ന സ്ഥലവുമെല്ലാം ജാതിതിരിച്ച് വേര്‍തിരിച്ചിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പുവരെ ഉയര്‍ന്ന ജാതിക്കാരുടെ പീഡനങ്ങള്‍ക്കിരയായി ജീവിച്ചിരുന്ന വിഭാഗമായിരുന്നു ഇവിടെയുണ്ടായിരുന്ന കീഴാളര്‍.കാര്‍ഷികവൃത്തിയില്‍ മണ്ണറിയുന്ന കര്‍ഷകരായിരുന്നു അവര്‍. പക്ഷെ ചെണ്ടയുടെ ഗതിയായിരുന്നു ഇവര്‍ക്ക്. കൃഷി ചെയ്യുന്നത് കീഴാളരും കൊയ്യുന്നത് മേലാളരും. ക്ഷേത്രങ്ങള്‍ഗുരുകുലം എന്നിവയില്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. മോലാളന്മാര്‍ വരുമ്പോള്‍ അവരുടെ കാര്യസ്ഥന്മാര്‍ ശബ്ദമുണ്ടാക്കിയിരുന്നു. അതു കേട്ടാല്‍ ഇവര്‍ വഴി മാറിപോകണമായിരുന്നു. എന്നിരുന്നാലും ഇവരുടെ സഹോദരിമാരേയും ഭാര്യമാരേയും പീഡിപ്പിക്കുന്നതിന് അലിഖിതമായ അവകാശം മേലാളന്മാര്‍ക്കുണ്ടായിരുന്നു. തൃക്കൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടെ ഒഴുകുന്ന മണലിയാറിന്റെ തീരത്ത് ഏകദേശം 150 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹര ഗുഹാക്ഷേത്രമായ തൃക്കൂര്‍ ശ്രീമഹാദേവക്ഷേത്രം കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ്. പാറ തുരന്ന് ശിവഗണങ്ങളാല്‍ നിര്‍മ്മിതമെന്ന് ഐതിഹ്യമുള്ള ഗര്‍ഭഗൃഹത്തിന് ഉദ്ദേശം 24 അടി നീളവും 18 അടി വീതിയും 10 അടി ഉയരവുമുണ്ട്. തൃക്കൂര്‍ ഗ്രാമത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു പ്രാചീനക്ഷേത്രമാണ് മതിക്കുന്ന് ഭഗവതി ക്ഷേത്രം. കല്ലൂര്‍നിവാസികള്‍ കല്ലൂരപ്പന്‍ എന്ന് ഭക്തിപുരസ്സരം വിളിക്കുന്ന കല്ലൂര്‍ ശിവക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശിവനാണ്. കല്ലൂരില്‍ കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ രണ്ടു പള്ളികളാണുള്ളത്. പടിഞ്ഞാറേപള്ളിയായ ഹോളിമേരി റോസറി ചര്‍ച്ച് 1874-ലാണ് സ്ഥാപിതമായത്. 1987-ലാണ് വെള്ളാനിക്കോട് പള്ളി സ്ഥാപിതമായത്. പഞ്ചായത്തില്‍ എട്ടാംവാര്‍ഡില്‍ മലകളോട് ചേര്‍ന്നുകിടക്കുന്ന മനോഹരമായ സ്ഥലത്താണ് സ്ഥാപിതമായിരിക്കുന്നത്. 1990-ല്‍ കല്ലൂര്‍ കിഴക്കേപള്ളിവെള്ളാനിക്കോട് പള്ളി, പൊന്നൂക്കര പള്ളി എന്നീ ദേവാലയങ്ങളില്‍ നിന്നും പിരിഞ്ഞുപോയ 200-ഓളം ഇടവകക്കാരുടെ പ്രയത്നഫലമായിട്ടാണ് ഹോളിട്രിനിറ്റി ചര്‍ച്ച് സ്ഥാപിതമായത്. ബ്രിട്ടീഷ് ഭരണകാലത്ത് തൃക്കൂര്‍ അക്കരമഠത്തില്‍ നിന്നും ശ്രീരാമചന്ദ്ര അയ്യര്‍ എം.എന്‍.സി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയോദ്ഗ്രഥനത്തിനുള്ള ആദ്യത്തെ ഇന്ദിരാഗാന്ധി അവാര്‍ഡ് ലഭിച്ച ശ്രീരാമകൃഷ്ണമിഷനിലെ ശ്രീരംഗനാഥാനന്ദജി തൃക്കൂര്‍ സ്വദേശിയാണ്. പുതുമന ഇല്ലത്തു നിന്ന് വിദേശത്തുപോയി ഇന്തോനേഷ്യയിലെ ബാലി യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് എടുത്ത ഡോ.അജരാനന്ദന്‍ കല്ലൂര്‍ സ്വദേശിയാണ്. ഇന്തോനേഷ്യയെ പ്രതിനിധീകരിച്ച് ലോകമതമഹാസമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തിയാണദ്ദേഹം. പിന്നീട് കല്ലൂരിലെ ആതൂര്‍ എന്ന സ്ഥലത്ത് ജപ്പാന്‍കാരിയായ ഭാര്യയും കുട്ടികളോടുമൊത്ത് വിശ്രമജീവിതം നയിച്ച്ദയനീയമായ രീതിയില്‍ വാടകവീട്ടില്‍ കിടന്ന് മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.