തൂഫാന് 2.0
തൃക്കൂർ ഗ്രാമപഞ്ചായത്തിൽ
‘തൂഫാൻ 2.0’ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കം
ലഹരിക്കെതിരായ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി തൃക്കൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0 – The Narco Hunt’ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി.
തൃക്കൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുന്ദരി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ പോൾസൺ തെക്കുംപീടിക അധ്യക്ഷത വഹിച്ചു.
ക്യാമ്പയിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, തൂഫാൻ വാരിയേഴ്സിനുള്ള ബാഡ്ജ് വിതരണം, ലഹരിവിരുദ്ധ വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും പ്രത്യേകിച്ച് യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
ക്യാമ്പയിന്റെ പ്രധാന പ്രവർത്തനങ്ങൾ
പരിപാടിയിൽ പങ്കെടുത്തവർ
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പുതുക്കാട് പോലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ, സന്നദ്ധസംഘടനാ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.